അവര്‍ അവിടെ ഭക്ഷിച്ചും പാനം ചെയ്തുംകൊണ്ടു ദാവീദിനോടുകൂടെ മൂന്നു ദിവസം പാര്‍ത്തു; അവരുടെ സഹോദരന്മാര്‍ അവര്‍ക്കും വേണ്ടി വട്ടംകൂട്ടിയിരുന്നു.
Cross references
അവന്‍ അവര്‍ക്കും ഒരു വിരുന്നു ഒരുക്കി; അവര്‍ ഭക്ഷിച്ചു പാനം ചെയ്തു.
പിന്നെ യാക്കോബ് പര്‍വ്വതത്തില്‍ യാഗം അര്‍പ്പിച്ചു ഭക്ഷണം കഴിപ്പാന്‍ തന്റെ സഹോദരന്മാരെ വിളിച്ചു; അവര്‍ ഭക്ഷണം കഴിച്ചു പര്‍വ്വതത്തില്‍ രാപാര്‍ത്തു.
അവകാശമുള്ളവന്‍ വരുവോളം ചെങ്കോല്‍ യെഹൂദയില്‍നിന്നും രാജദണ്ഡു അവന്റെ കാലുകളുടെ ഇടയില്‍ നിന്നും നീങ്ങിപ്പോകയില്ല; ജാതികളുടെ അനുസരണം അവനോടു ആകും.
പിന്നെ അവന്‍ യിസ്രായേലിന്റെ സര്‍വ്വസംഘവുമായ സകലജനത്തിലും പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും ആളൊന്നിന്നു ഒരു അപ്പവും ഒരു കഷണം മാംസവും ഒരു മുന്തിരിയടയും വീതം പങ്കിട്ടുകൊടുത്തു, ജനമൊക്കെയും താന്താന്റെ വീട്ടിലേക്കു പോയി.
അതിന്നു യെഹൂദാപുരുഷന്മാര്‍ ഒക്കെയും യിസ്രായേല്‍ പുരുഷന്മാരോടുരാജാവു ഞങ്ങള്‍ക്കു അടുത്ത ചാര്‍ച്ചക്കാരന്‍ ആകകൊണ്ടു തന്നേ; അതിന്നു നിങ്ങള്‍ കോപിക്കുന്നതു എന്തിന്നു? ഞങ്ങള്‍ രാജാവിന്റെ വക വല്ലതും തിന്നുവോ? അവന്‍ ഞങ്ങള്‍ക്കു വല്ല സമ്മാനവും തന്നുവോ എന്നു ഉത്തരം പറഞ്ഞു.
ദാവീദിന്നു ഉണ്ടായിരുന്ന പ്രധാന വീരന്മാര്‍ ആവിതുയിസ്രായേലിനെക്കുറിച്ചുള്ള യഹോവയുടെ വചനപ്രകാരം അവനെ രാജാവാക്കേണ്ടതിന്നു അവര്‍ എല്ലായിസ്രായേലുമായി രാജത്വം സംബന്ധിച്ചു അവന്റെ പക്ഷം മുറുകെ പിടിച്ചു.