Home Bibles 1 ദിനവൃത്താന്തം 11:6 · മലയാളം ബൈബിൾ
1 ദിനവൃത്താന്തം 11:6 · മലയാളം ബൈബിൾ

എന്നാല്‍ ദാവീദ്ആരെങ്കിലും യെബൂസ്യരെ ആദ്യം തോല്പിച്ചാല്‍ അവന്‍ തലവനും സേനാധിപതിയും ആയിരിക്കും എന്നു പറഞ്ഞു; അങ്ങനെ സെരൂയയുടെ മകന്‍ യോവാബ് ആദ്യം കയറിച്ചെന്നു തലവനായിത്തീര്‍ന്നു.

Cross references

യോശുവ 15:16

കിര്‍യ്യത്ത്-സേഫെര്‍ ജയിക്കുന്നവന്നു ഞാന്‍ എന്റെ മകള്‍ അക്സയെ ഭാര്യയായി കൊടുക്കും എന്നു കാലേബ് പറഞ്ഞു.

1 ശമൂവേൽ 17:25

എന്നാറെ യിസ്രായേല്യര്‍വന്നു നിലക്കുന്ന ഇവനെ കണ്ടുവോ? അവന്‍ യിസ്രായേലിനെ നിന്ദിപ്പാന്‍ വന്നിരിക്കുന്നു; അവനെ കൊല്ലുന്നവനെ രാജാവു മഹാസമ്പന്നനാക്കുകയും തന്റെ മകളെ അവന്നു കൊടുക്കുകയും അവന്റെ പിതൃഭവനത്തിന്നു യിസ്രായേലില്‍ കരമൊഴിവു കല്പിച്ചുകൊടുക്കുകയും ചെയ്യും എന്നു പറഞ്ഞു.

2 ശമൂവേൽ 2:18

അവിടെ യോവാബ്, അബീശായി, അസാഹേല്‍ ഇങ്ങനെ സെരൂയയുടെ മൂന്നു പുത്രന്മാരും ഉണ്ടായിരുന്നു; അസാഹേല്‍ കാട്ടുകലയെപ്പോലെ ശീഘ്രഗാമി ആയിരുന്നു.

2 ശമൂവേൽ 3:27

അബ്നേര്‍ ഹെബ്രോനിലേക്കു മടങ്ങി വന്നപ്പോള്‍ യോവാബ് സ്വകാര്യം പറവാന്‍ അവനെ പടിവാതില്‍ക്കല്‍ ഒരു ഭാഗത്തേക്കു കൂട്ടിക്കൊണ്ടുപോയി തന്റെ സഹോദരനായ അസാഹേലിന്റെ രക്തപ്രതികാരത്തിന്നായി അവിടെവെച്ചു അവനെ വയറ്റത്തു കുത്തികൊന്നുകളഞ്ഞു.

2 ശമൂവേൽ 8:16

സെരൂയയുടെ മകന്‍ യോവാബ് സേനാധിപതിയും അഹീലൂദിന്റെ മകന്‍ യെഹോശാഫാത് മന്ത്രിയും ആയിരുന്നു.

2 ശമൂവേൽ 20:23

യോവാബ് യിസ്രായേല്‍സൈന്യത്തിന്നൊക്കെയും അധിപതി ആയിരുന്നു; യെഹോയാദായുടെ മകനായ ബെനായാവു ക്രേത്യരുടെയും പ്ളേത്യരുടെയും നായകന്‍ ആയിരുന്നു.

1 ദിനവൃത്താന്തം 27:34

അഹീഥോഫെലിന്റെ ശേഷം ബെനായാവിന്റെ മകനായ യെഹോയാദയും അബ്യാഥാരും മന്ത്രികള്‍; രാജാവിന്റെ സേനാധിപതി യോവാബ്.

സങ്കീർത്തനങ്ങൾ 60:9

ഉറപ്പുള്ള നഗരത്തിലേക്കു എന്നെ ആര്‍ കൊണ്ടുപോകും? ഏദോമിലേക്കു എന്നെ ആര്‍ വഴി നടത്തും?

Interlinear

Choose Theme